കൊച്ചി: ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനെതിരെ തെരുവിലിറങ്ങിയ എന്‍എസ്എസിനും മേധാവി സുകുമാരന്‍ നായര്‍ക്കും നന്ദി പറഞ്ഞ് കെ സുരേന്ദ്രന്. കോടതിയലക്ഷ്യമാണെന്ന് അറിഞ്ഞിട്ടും സ്ത്രീ പ്രവേശനത്തിനെതിരെ തെരുവില്‍ തല്ലുകൂടുന്നതിനാണ് കെ സുരേന്ദ്രന്റെ വാഴ്ത്തല്‍.
‘ശബരിമലയിലെ പോരാട്ടങ്ങള്‍ക്കു കരുത്തുപകരുന്നതില്‍ എന്‍എസ്എസും അതിന്റെ നേതാവ് ശ്രീ സുകുമാരന്‍ നായരും വഹിച്ച പങ്ക് ചെറുതല്ല. കേരളത്തിലെ ഹിന്ദുസമൂഹം അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കും’. എന്നാണ് സുരേന്ദ്രന്റെ വാക്കുകള്‍.
എന്നാല്‍ മഞ്ചേശ്വരത്തെ കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പും വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് സുരേന്ദ്രന്റെ എന്‍എസ്എസിനോടുള്ള നന്ദി പ്രകാശനമെന്ന് സോഷ്യല്‍മീഡിയ കുറ്റപ്പെടുത്തുന്നു.
നേരത്തെ ശബരിമലയിലെ സ്ത്രീ പ്രവേശത്തെ അനുകൂലിച്ച കെ സുരേന്ദ്രന് ഫേസ്ബുക്ക് കുറിപ്പെല്ലാം മുക്കി നിലപാടില്‍നിന്ന് മലക്കം മറിഞ്ഞിരുന്നു. ആര്‍എസ്എസ് കേന്ദ്രനേതൃത്വവും നിലപാട് മാറ്റിക്കഴിഞ്ഞു. അതേസമയം, ശബരിമല പരിസരത്ത് സംഘപരിവാറിന്റെ ആക്രമണം തുടരുകയാണ്.
Discussion about this post