എന്‍ഡിഎയില്‍ കൊഴിഞ്ഞ് പോക്ക് തുടരുന്നു; സികെ ജാനുവിന് പിന്നാലെ ജെഎസ്എസ് രാജന്‍ബാബു വിഭാഗവും മുന്നണി വിട്ടു

ആലപ്പുഴ: എന്‍ഡിഎയില്‍ കൊഴിഞ്ഞ് പോക്ക് തുടരുന്നു. സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയ്ക്ക് പിന്നാലെ ജെഎസ്എസ് രാജന്‍ബാബു വിഭാഗവും മുന്നണി വിട്ടു. മുന്നണിയില്‍ തുടരാനില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് രാജന്‍ബാബു കത്ത് നല്‍കി.

എന്‍ഡിഎയില്‍ പരിഗണന ലഭിക്കുന്നില്ലെന്നും, മുന്നണിയുമായി ചേര്‍ന്നുപോകാന്‍ സാധിക്കില്ലെന്നും ജെഎസ്എസ് രാജന്‍ബാബു വിഭാഗം വ്യക്തമാക്കി. എന്‍ഡിഎയിലെ ഘടകകക്ഷികള്‍ അസംതൃപ്തരാണെന്നും, മുന്നണിയില്‍ ഘടകകക്ഷികള്‍ക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും രാജന്‍ബാബു ആലപ്പുഴയില്‍ പറഞ്ഞു. മുന്നണി വിട്ട രാജന്‍ബാബു യുഡിഎഫ് പാളയത്തിലേക്ക് പോകുമെന്നാണ് സൂചനകള്‍.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയ്ക്കും, ബിഡിജെഎസിനും ഒപ്പം രാജന്‍ബാബു വിഭാഗവും എന്‍ഡിഎയില്‍ എത്തിയിരുന്നു. അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കി നേരത്തെ സികെ ജാനുവും മുന്നണി വിട്ടിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത് ഇരിക്കെ ഘടകക്ഷികളുടെ കൊഴിഞ്ഞ് പോക്ക് എന്‍ഡിഎയ്ക്ക് വലിയ തിരിച്ചടിയാണ്

Exit mobile version