കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസംഗം ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇതൊന്നും കേരളത്തില്‍ ചെലവാകില്ല. ത്രിപുര ആവര്‍ത്തിക്കുമെന്ന് പറയുന്ന മോഡി മധ്യപ്രദേശിലെ അനുഭവം ഓര്‍ക്കണമെന്നും കോടിയേരി പറഞ്ഞു.
ബിജെപിയുടെ ഏതു വെല്ലുവിളിയും നേരിടാന്‍ ഇടതുപക്ഷം തയ്യാറാണ്. ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല. മോഡി ഇനി എത്ര തവണ കേരളത്തില്‍ വന്നാലും കാര്യമില്ല. മോഡി വരുന്നതിന് അനുസരിച്ചു ഇടതുപക്ഷത്തിന്റെ സീറ്റ് കൂടും. മോി പ്രഭാവം അവസാനിച്ചെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
മുത്തലാഖ് ബില്‍ മുസ്ലിം സ്ത്രീകള്‍ക്ക് എതിരാണ്. മുന്നോക്ക സംവരണം കേരളത്തില്‍ ദേവസ്വം നിയമനങ്ങളില്‍ മുന്നേ നടപ്പാക്കി. വരുമാനം, ഭൂമി പരിധി സംബന്ധിച്ച മുന്നോക്ക സംവരണത്തിലെ വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്നുംകോടിയേരി കൂട്ടിച്ചേര്‍ത്തു.
Discussion about this post