കോഴിക്കോട് : കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിന് കൂവിയത് അംഗീകരിക്കാനാകില്ലയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള.
ഇന്നലെ കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി വേദിയിലിരിക്കവേ, മുഖ്യമന്ത്രി പ്രസംഗിക്കാനെത്തിയപ്പോഴാണ് സംഭവം. സദസില്‍ ഇരിക്കുന്നവര്‍ കൂവുകയായിരുന്നു. മുഖ്യമന്ത്രി ഇതില്‍ അതൃപ്തി പ്രകടിപ്പിക്കുകയും താക്കീത് നല്‍കുകയും ചെയ്തു.
വെറുതെ ശബ്ദം ഉണ്ടാക്കാന്‍ മാത്രം ആളുകളുണ്ടെന്ന് തോന്നുന്നല്ലോ, വെറുതെ ശബ്ദം ഉണ്ടാക്കാതിരിക്കുന്നതാണ് നല്ലത്. ഒരു യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ അതിന്റെതായ അച്ചടക്കം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post