കൊച്ചി: ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും അനധികൃത സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി. ഭക്തരെ കടത്തിവിടാത്ത ഭാഗത്തുകൂടിയാണ് യുവതികളെ പ്രവേശിപ്പിച്ചത്. സാധാരണ ഗതിയില്‍ ഇതിലൂടെ ജീവനക്കാരെയും വിഐപികളെയുമാണ് കടത്തിവിടുന്നതെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സമിതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
യുവതികള്‍ സന്നിധാനത്ത് എങ്ങനെ എത്തിയെന്ന് അറിയില്ല. കൊടിമരത്തിനടുത്തൂടി ശ്രീകോവിലിനു മുന്നിലേക്ക് ഭക്തരെ പ്രവേശിപ്പിക്കാത്ത വഴിയിലൂടെയാണ് യുവതികളെ കടത്തിവിട്ടത്. പോലീസുകാര്‍ കാവലുള്ള ഗേറ്റിലൂടെയാണ് യുവതികളെ കടത്തിവിട്ടത്. സാധാരണ ഗതിയില്‍ ഇതിലൂടെ ജീവനക്കാരെയും വിഐപികളെയുമാണ് കടത്തിവിടുന്നതെന്നും, ഇവര്‍ക്കൊപ്പം അജ്ഞാതരായ അഞ്ചു പേര് കൂടി കടന്നുപോയിട്ടുണ്ടെന്നും ഹൈക്കോടതി നിരീക്ഷക സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ദര്‍ശനത്തിന് എത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചിരുന്നു. ഇതിന് വിപരീതമാണ് സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട്.
Discussion about this post