തിരുവനന്തപുരം: കേരളത്തില്‍ ത്രിപുരയല്ല ആവര്‍ത്തിക്കാന്‍ പോകുന്നത്. ഛത്തീസ് ഗഡും മധ്യപ്രദേശും രാജസ്ഥാനുമായിരിക്കും ഇവിടെ ആവര്‍ത്തിക്കുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. സംസ്ഥാനത്ത് കോണ്‍ഗ്രസ് മികച്ച പ്രകടനമാകും കാഴ്ച വെക്കുകയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം പരാജയമാണ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തില്‍ മത്സരിക്കാന്‍ തയ്യാറാണോ എന്നും ചെന്നിത്തല വെല്ലുവിളിച്ചു.
ഇന്നലെ കൊല്ലം പീരങ്കിമൈതാനത്ത് എന്‍ഡിഎ മഹാസമ്മേളനത്തില്‍ സംസാരിക്കവെയാണ് മോഡി കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് പറഞ്ഞത്. നിങ്ങളുടെ ആക്രമങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും ഞങ്ങളുടെ പ്രവര്‍ത്തകരെ തളര്‍ത്താന്‍ കഴിയില്ല. പൂജ്യത്തില്‍ നിന്നാണ് ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്. ത്രിപുര കേരളത്തിലും ആവര്‍ത്തിക്കുമെന്നുമാണ് മോഡി പറഞ്ഞത്.
Discussion about this post