തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ അയ്യപ്പസേവാ സംഘം റിവ്യു ഹര്‍ജി നല്‍കും. തന്ത്രികുടുംബത്തിനും പന്തളം രാജകുടുംബത്തിനും പിന്തുണ. ദേശീയ പ്രവര്‍ത്തക സമിതിയോഗത്തിന്റെതാണ് തീരുമാനം.
അതേസമയം, ശബരിമല റിവിഷന്‍ ഹര്‍ജിക്കാര്യത്തില്‍ ഒരു കക്ഷിയും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അഭിഷേക് സിംഗ് വി പറഞ്ഞു. ഇക്കാര്യത്തില്‍ തന്റെ പേര് മാധ്യമങ്ങളില്‍ കണ്ട അറിവേയുള്ളൂ. ദേവസ്വം ബോര്‍ഡിന് വേണ്ടി മുമ്പ് ഹാജരായിട്ടുണ്ട്. ആരെങ്കിലും ബന്ധപ്പെട്ടാല്‍ നിലപാട് അറിയിക്കുമെന്നും സിംങ്വി വ്യക്തമാക്കി.