കൊല്ലം: ഉദ്ഘാടനത്തിന് പിന്നാലെ കൊല്ലം ബൈപ്പാസിനെ ശ്വാസം മുട്ടിച്ച് പാര്‍ട്ടി പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും റോഡ് ഷോ. ബൈപാസ് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തതിനു പിന്നാലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരും എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ നേതൃത്വത്തിലെ യുഡിഎഫ് പ്രവര്‍ത്തകരും ബൈപാസിലൂടെ റോഡ് ഷോ നടത്തി.
ആദ്യ ദിനം ജനങ്ങള്‍ കൂട്ടത്തോടെ ബൈപ്പാസിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഉദ്ഘാടനത്തിന് ശേഷം ബൈപ്പാസിലൂടെയാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങിയത്. പിന്നാലെ മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മയുടെയും കെ രാജുവിന്റെയും ഇടതു എംഎല്‍എമാരുടെയും നേതൃത്വത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബൈപ്പാസിലൂടെ റോഡ് ഷോ നടത്തി.
എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെയും മുന്‍ എംപി പീതാംബരക്കുറുപ്പിന്റെയും നേതൃത്വത്തിലായിരുന്നു യുഡിഎഫിന്റെ റോഡ് ഷോ. നാലര പതിറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ത്ഥ്യമായ ബൈപ്പാസിലേക്ക് ആദ്യ ദിനം തന്നെ കൊല്ലം ജനത ഒഴുകിയെത്തി. ജനം കൂട്ടത്തോടെ എത്തിയത് ഗതാഗതക്കുരുക്കിനും കാരണമായി.