കോഴിക്കോട്: കുഞ്ഞുനവീന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി. ജന്മനാ അരയ്ക്ക് കീഴ്പോട്ട് തളര്‍ന്ന കുട്ടിയാണ് നവീന്‍. നവീനിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു കഴിഞ്ഞ ദിവസം സാക്ഷാത്കരിച്ചത്. എംടി വാസുദേവന്‍ നായരുടെ കയ്യിലേക്ക് താന്‍ വീല്‍ചെയറിലിരുന്നു വരച്ച ചിത്രം നല്കി.
പേരാമ്പ്ര കല്പത്തൂര് എയുപി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് നവീന്‍ എന്നാല്‍ വീല്‍ചെയറൊന്നും നവീന്‍ ചിത്രവരയ്ക്ക് തടസമല്ല എന്ന് തെളിയിക്കുന്നതാണ് ആ ചെറിയ മനോഹര ചിത്രം.
നവീന്റെ ആഗ്രഹം അറിഞ്ഞ എംടി ചിത്രങ്ങള്‍ സ്വീകരിക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. എംടി വാസുദേവന്‍ നായരുടെ കോഴിക്കോട് കിഴക്കേ നടക്കാവിലെ വീടായ സിതാരയില്‍ വച്ചാണ് ചിത്രങ്ങള്‍ സമര്‍പ്പിച്ചത്. ബിആര്‍സിയിലെ റിസോഴ്സ് അധ്യാപകനായ എല്‍വി രഞ്ജിത്താണ് ചിത്ര രചനയില്‍ നവീന്‍ പരിശീലനം നല്‍കിയത്.
Discussion about this post