ന്യൂഡല്‍ഹി: ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ ദേശീയ ഹരിത ട്രിബ്യുണല്‍ റിപ്പോര്‍ട്ട് തേടി. ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഖനനത്തിന്റെ നിലവിലെ സ്ഥിതി ഗതികള്‍ സംബന്ധിച്ചാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്.
ആലപ്പാട് കരിമണല്‍ ഖനനത്തിന് എതിരായും പരിസ്ഥിതി പ്രത്യാഘാതം വിശദീകരിച്ചും സഹായം ആവശ്യപ്പെട്ട പെണ്‍കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തില്‍ വന്ന വാര്‍ത്ത പരിഗണിച്ച് ഹരിത ട്രിബ്യൂണല്‍ കഴിഞ്ഞ ദിവസം സ്വമേധയാ കേസ് എടുത്തിരുന്നു. ജസ്റ്റിസ് എകെ ഗോയല്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Discussion about this post