പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ കണ്ണൂര്‍ സ്വദേശികളെ തടഞ്ഞത് ഗുണ്ടായിസമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇതിനിടെ നൂറിലധികം സ്ത്രീകള്‍ ശബരിമലയില്‍ എത്തിയെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
കൂടാതെ വ്രതം പാലിച്ച് എത്തുന്ന യുവതികളെ തടയുന്നത് പ്രാകൃത രീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുപോലുള്ള അക്രമ പ്രവര്‍ത്തനങ്ങള്‍ ശബരിമലയില്‍ പാടില്ലയെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.
ശബരിമലയില്‍ ഇന്ന് പുലര്‍ച്ചയോടെ കണ്ണൂര്‍ സ്വദേശികളായ രേഷ്മ നിഷാന്തും ഷനിലയും എത്തിയിരുന്നു. എന്നാല്‍ പ്രതിഷേധം മൂലം ഇവര്‍ക്ക് ദര്‍ശനം നടത്താന്‍ സാധിച്ചില്ല.
പ്രതിഷേധത്തെത്തുടര്‍ന്ന് പോലീസ് ഇവരെ തിരിച്ചിറക്കുകയായിരുന്നു. ഇവര്‍ ഇറങ്ങിയതോടെ പ്രതിഷേധത്തിന് അയവ് വന്നു. എന്നാല്‍ ദര്‍ശനം നടത്തുമെന്ന ഉറച്ച തീരുമാനത്തിലാണ് യുവതികള്‍.
Discussion about this post