കോഴിക്കോട്: കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍ പാര്ക്കിന് സമീപം ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. തലക്കുളത്തൂര്‍ താഴെ അരിക്കാത്ത് അജേഷ് (35) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
പരിക്കേറ്റ അജേഷിനെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷപ്പെടുത്താനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച അജേഷ് ലോറി ഡ്രൈവറാണ്.
അച്ഛന് ഹരിദാസന്, അമ്മ ഷൈലജ. ഭാര്യ: പ്രജുല, മകന്: മൂന്ന് വയസുകാരന് അംഗിത് ,സഹോദരി: ഹിജ്ന, മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
Discussion about this post