വിവാഹ ദിവസം വധുവിനേയും വരനേയും റാഗിംഗ് ചെയ്യുന്നത് സ്ഥിരം കാഴ്ചയായി മാറിക്കഴിഞ്ഞു. എന്നാല്‍ അത്രയും വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പഴി കേള്‍ക്കുമ്പോള്‍ വേറിട്ടൊരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
വിവാഹ ദിവസം നിര്‍ദേശങ്ങളും അഭിപ്രായങ്ങളുമായി മുതിര്‍ന്നവരെക്കാള്‍ മുന്‍പന്തിയില്‍ നില്ക്കുക ക്യാമറാമാന്മാരാകും. കല്ല്യാണ പെണ്ണിന്റെ പിറകെ പല നിര്‍ദേശങ്ങളുമായി വിവാഹ തലേന്ന് മുതല്‍ പിറ്റേന്ന് വൈകുന്നേരം വരെ ക്യാമറമാന്മാര് കൂടും. തിരക്കുകള്‍ക്കിടയിലും ക്യാമറയുടെ മുന്നില്‍ നിന്ന് ഫോട്ടോക്ക് പോസ് ചെയ്ത് വധു വരന്മാര് ക്ഷീണിതരാകും.
എന്നാല്‍ ഇവിടെ കല്ല്യാണവേഷത്തില്‍ ആഭരണങ്ങളോടെ ഇരിക്കുന്ന പെണ്‍കുട്ടി ക്യാമറാമാനോട് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ‘എടാ.വിശക്കുന്നെടാ..’ നിഷ്കളങ്കമായ ആ ചോദ്യം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ‘അതിനെന്താ കഴിച്ചോ ഇത് വിഡിയോയാണ്..’ എന്ന് മറുപടി ലഭിച്ചതും കല്ല്യാണപെണ്ണിന്റെ ഭാവമൊക്കെ മാറ്റി നന്നായി തന്നെ ഭക്ഷണം കഴിച്ചു. പാവം വിശന്നുവലഞ്ഞതു കൊണ്ടാകും അങ്ങനെ ചോദിച്ചതെന്ന കമന്റുമായി ഒട്ടേറെ പേര് രംഗത്തെത്തി. വിഡിയോ കാണാം.
Discussion about this post