തിരുവനന്തപുരം: തിങ്കളാഴ്ച അന്തരിച്ച സംവിധായകന് ലെനിന് രാജേന്ദ്രന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ശാന്തി കവാടത്തില്‍ നടക്കും. യൂണിവേഴ്സിറ്റി കോളേജില്‍ രാവിലെ 9.30നും കലാഭവനില്‍ 10.30ഓടെയും പൊതുദര്‍ശനമുണ്ടാവും.
ചെന്നൈയില്‍ നിന്ന് ഇന്നലെ വൈകീട്ടോടെയാണ് തിരുവനന്തപുരത്തേക്ക് മൃതദേഹം കൊണ്ടുവന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ രാത്രി എട്ടുമണിയോടെ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
കരള്‍ മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിനുശേഷമുണ്ടായ അണുബാധയും രക്തസമ്മര്‍ദ്ദം കുറഞ്ഞതുമാണ് മരണകാരണം. ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖര്‍ അന്തിമോപചാരം ആര്പ്പിക്കാനെത്തിയിരുന്നു.
Discussion about this post