പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ പോലീസ് തിരിച്ചിറക്കി. കണ്ണൂര്‍ സ്വദേശി രേഷ്മ നിശാന്ത്, ഷാനില എന്നിവരാണ് 7 പുരുഷന്മാര്‍ക്കൊപ്പം മലകയറാന്‍ എത്തിയത്. എന്നാല്‍ യുവതികളെ പ്രതിഷേധക്കാര്‍ നീലിമലയില്‍ 2 മണിക്കൂറോളം തടഞ്ഞുവെച്ചു. തുടര്‍ന്ന് ഇരുവരേയും പോലീസ് നിര്‍ബന്ധിച്ച് മല ഇറക്കുകയായിരുന്നു.
എന്നാല്‍ മടങ്ങാനല്ല വ്രതം നോറ്റ് വന്നതെന്ന് യുവതികള്‍ ആവര്‍ത്തിച്ച് പറയുന്നു. മടങ്ങാന്‍ വിസമ്മിതിച്ച യുവതികളെ പോലീസ് പമ്പ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. ആദ്യം വിരലിലെണ്ണാവുന്ന പ്രതിശേധക്കാരിയിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇവരുടെ നാമജപ പ്രതിഷേധം കണ്ട് നാലുഭാഗത്തു നിന്നും ഭക്തര്‍ വരുകയായിരുന്നു.
ശബരിമല ദര്‍ശനത്തിനായി നാലരയോടെയാണ് പമ്പയില്‍ നിന്ന് യുവതികള്‍ മലകയറി തുടങ്ങിയത്. രേഷ്മ നേരത്തേയും എത്തി ദര്‍ശനം നടത്താന്‍ കഴിയാതെ മടങ്ങിയിരുന്നു.
Discussion about this post