കോഴിക്കോട്: ന്യൂനപക്ഷ വിഭാഗങ്ങളുടെ വികാരം സാമ്പത്തിക സംവരണത്തിനെതിരായുള്ള വോട്ടിലൂടെ പ്രതിഫലിപ്പിക്കാന്‍ മുസ്ലീം ലീഗിനായെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. സാമ്പത്തിക സംവരണത്തിലും മുത്തലാഖ് വിഷയത്തിലുമുള്ള ലീഗിന്റെ വോട്ടിന് വലിയ ശക്തിയുണ്ടെന്നാണ് ബോധ്യമാവുന്നത്. ന്യൂനപക്ഷ നീക്കങ്ങള്‍ക്കെതിരെ പാര്‍ലമെന്റില്‍ ഇനിയും പ്രതിഷേധം തുടരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സാമ്പത്തിക സംവരണ ബ്ലിലിനെ എതിര്‍ത്ത് വോട്ട് ചെയ്ത മുസ്ലീം ലീഗിനെതിരെ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. പാര്‍ലമെന്റില്‍ മുന്നാക്ക സംവരണ ബില്ലിനെ എതിര്‍ത്തത് മൂന്നു പേരാണെന്നും അതില്‍ രണ്ടുപേര്‍ മുസ്ലീം ലീഗുകാരാണെന്നും നരേന്ദ്രമോഡി കൊല്ലത്ത് പറഞ്ഞിരുന്നു.
Discussion about this post