കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്ന് അന്ന് പ്രധാന മന്ത്രി പറഞ്ഞു! ഇന്ന് സര്‍ക്കാര്‍ അത് തിരുത്തി കാണിച്ചു; മുഖ്യമന്ത്രി

കൊല്ലം: കൊല്ലം ബൈപാസ് ഉദ്ഘാടന ചടങ്ങില്‍ കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ലെന്ന് സ്‌നേഹ ബുദ്ധ്യാ പ്രധാന മന്ത്രി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. അടുത്തതവണ കാണുമ്പോള്‍ അതില്‍ മാറ്റമുണ്ടാകുമെന്ന് വാക്ക് കൊടുത്തിരുന്നു. ആ വാക്ക് ഇപ്പോള്‍ പാലിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി ചടങ്ങില്‍ സംസാരിക്കവേ പറഞ്ഞു.

ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി മുടങ്ങിക്കിടന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അതുമായി മുന്നോട്ട് പോവുകയാണ്. നാഷണല്‍ ഹൈവേയുടെ വികസനം മാത്രമല്ല. രണ്ട് ഭാഗത്ത് രണ്ട് റോഡ്. ഒന്ന് മലയോര ഹൈവേ മറ്റൊന്ന് തീരദേശ ഹൈവേ അതിനുള്ള പണം സംസ്ഥാനം കണ്ടെത്തിക്കഴിഞ്ഞു. ഇതോടൊപ്പം തന്നെ കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ജലപാത 2020 ആകുമ്പോഴേക്ക് ജലപാത പൂര്‍ണതിയിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നതെന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്തു.

Exit mobile version