ഷാര്‍ജ: പ്രളയം തകര്‍ത്ത കേരളത്തിന്റെ അതിജീവന ശ്രമങ്ങളെ കേന്ദ്രം തകര്‍ക്കാന്‍ നോക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് ലഭിക്കേണ്ട വിദേശ സഹായങ്ങള്‍ കേന്ദ്രം വേണ്ടെന്ന് വച്ചത് മുട്ടാപ്പോക്ക് നയങ്ങള്‍ പറഞ്ഞാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഷാര്‍ജയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
കേരളത്തിന്റെ അവസ്ഥ തങ്ങളുടെ പ്രദേശത്തിനെറ്റ ദുരന്തം പോലെയാണ് പല വിദേശ രാജ്യങ്ങളും കണ്ടത്. അത് കൊണ്ട് അവര്‍ കേരളത്തെ സഹായിക്കാന്‍ സന്നദ്ധരായിരുന്നു. എന്നാല്‍ കേരളം അങ്ങനെ രക്ഷപേടണ്ട എന്ന നിലപാടാണ് കേന്ദ്രം എടുത്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാടിന്റെ ആകെ അഭിവൃദ്ധിക്ക് നിലകൊള്ളേണ്ട കേന്ദ്ര സര്‍ക്കാര്‍ ഒരു വിഭാഗത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ നവകേരളം എന്നത് ഇത് ഒരു ജനതയുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ്. ഒരു ജനതയുടെ ഭാവിയെയാണ് കേന്ദ്ര സര്‍ക്കാര്‍ തടയുന്നത്. ആര് തകര്‍ക്കാന്‍ ശ്രമിച്ചാലും കേരളത്തിനു മുന്നോട്ടു പോയേ പറ്റൂ. കേരളത്തെ തകര്‍ക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെ മലയാളികള്‍ സംഘടിതമായി നിന്ന് നവകേരളം സൃഷ്ടിച്ച് മറുപടി കൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.