കോഴിക്കോട്: ക്ഷേത്രോത്സവത്തിന് കതിന പൊട്ടിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ 75കാരൻ ചികിത്സയിൽ കഴിയവേ മരിച്ചു. കോഴിക്കോട് ആണ് സംഭവം.
കൊയിലാണ്ടി മേലൂര്‍ കൊണ്ടംവള്ളിമീത്തല്‍ ഗംഗാധരന്‍ നായര്‍ ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രില്‍ 15നാണ് അപകടം നടന്നത്. മേലൂര്‍ കൊണ്ടംവള്ളി ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി കതിന പൊട്ടിക്കുന്നതിനിടെയാണ് ഗംഗാധരന് ഗുരുതരമായി പൊള്ളലേറ്റത്.
ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയുന്നതിടെയാണ് മരണം സംഭവിച്ചത്.
ഭാര്യ – സുശീല. മക്കള്‍ – സുദീപ് (ബഹ്റിന്‍). ഷൈജു (കേരള പോലീസ്). മരുമക്കള്‍ – ധന്യ, ഹരിത.
















Discussion about this post