കൊച്ചി: വിഷു ദിനത്തിൽ ചോറ്റാനിക്കരയിൽ നിന്ന് കാണാതായ യുവാവിനെ കണ്ടെത്തി. തമിഴ്നാട് കാരെക്കുടി സ്വദേശി കൈലാസ് കുമാറിനെയാണ് കണ്ടെത്തിയത്.
എറണാകുളം കൂനമാവിലെ ആശ്രമത്തിലാണ് യുവാവിനെ കണ്ടെത്തിയത്. കുടുംബത്തിനൊപ്പം
ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു യുവാവ്.
ഇവിടെ വച്ചാണ് കൈലാസിനെ കാണാതായത്. തുടർന്ന് കൈലാസിന്റെ കുടുംബം ചോറ്റാനിക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു.
ക്ഷേത്രത്തിലെ തിരക്കിനിടയിൽപ്പെട്ടാണ് കൈലാസിനെ കാണാതായതെന്നും യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും യുവാവിന്റെ കുടുബം പോലീസിനോട് പറഞ്ഞു.
















Discussion about this post