കോയമ്പത്തൂർ: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കോയമ്പത്തൂരിൽ ആണ് നടുക്കുന്ന സംഭവം
അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. പെരിയ തൊട്ടിപ്പാളയം സ്വദേശി ആർ നകുലൻ (17), കാരമടൈ സ്വദേശികളായ വി വിധുൻ (16), പി. നിജു (22) എന്നിവരാണ് മരിച്ചത്.
കാരമടൈ സ്വദേശിയായ വിനീത് (16) ഗുരുതര പരിക്കുകളോടെ ചിക്തസിയിലാണ്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. നിജു ഒരു സെക്കന്റ് ഹാന്റ് 400 സിസി ബൈക്ക് വാങ്ങിയിരുന്നു.
ഇത് ആഘോഷിക്കാൻ സുഹൃത്തുക്കളായ കുട്ടികൾക്കൊപ്പം രാത്രി ഈ ബൈക്കിൽ ഭക്ഷണം കഴിക്കാൻ പോകാമെന്ന് ഇവർ പദ്ധതിയിട്ടു. നിജു വാഹനം ഓടിച്ചപ്പോൾ പ്രായപൂർത്തിയാവാത്ത മുന്ന് കുട്ടികളും പിന്നിലിരിക്കുകയായിരുന്നു.
ബൈക്കിന്റെ ആക്സിലറേറ്റർ മുഴുവനായി തിരിച്ച് ഓടിച്ച് നോക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും എതിർവശത്തു നിന്ന് വന്ന ഓട്ടോറിക്ഷയുമായി നേർക്കുനേർ കൂട്ടിയിടിക്കുകയുമായിരുന്നു.
Discussion about this post