രാജ്യത്ത് ഇപ്പോള്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന നോതാവാണ് രാഹുല്‍ ഗാന്ധി; മുല്ലപ്പള്ളി രാമചന്ദ്രന്‍

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ലോക്സഭ അംഗങ്ങളെ കൊടുക്കാന്‍ പോകുന്ന സംസ്ഥാനം കേരളമാണ്.

തിരുവനന്തപുരം: രാജ്യത്ത് ഇപ്പോള്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഹുല്‍ഗാന്ധി കേരളത്തിലേക്ക് വരുന്നത് 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് കേളികൊട്ടുക എന്ന ഉദ്ദേശത്തോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ഇപ്പോള്‍ രക്ഷിക്കാന്‍ പറ്റുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്. നമ്മുടെ പ്രതീക്ഷകള്‍ക്ക് അപ്പുറത്തുള്ള സഹകരണമാണ് യുഎഇയില്‍ നിന്ന് രാഹുല്‍ഗാന്ധിക്ക് ലഭിച്ചത്. രാജ്യത്ത് ഇപ്പോള്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന നേതാവ് രാഹുല്‍ ഗാന്ധിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ലോക്സഭ അംഗങ്ങളെ കൊടുക്കാന്‍ പോകുന്ന സംസ്ഥാനം കേരളമാണ്. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പോലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് അനുകൂലമായ നിലപാട് എടുത്തപ്പോള്‍ അതിനെതിരായ നിന്നത് ഒരേ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആണ്. അത് കേരളത്തിലാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version