തിരുവനന്തപുരം: അച്ഛൻ്റെ ആക്രമണത്തിൽ നിന്നും ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മകന് കിണറ്റിൽ വീണു മരിച്ച കേസിൽ അച്ഛന് കഠിനതടവ് ശിക്ഷ. തിരുവനന്തപുരത്താണ് സംഭവം.
പത്തുവർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. കല്ലിയൂർ സ്വദേശി ബേബിയെ (63) ആണ് നരഹത്യയ്ക്ക് ശിക്ഷിച്ചത്.ബേബിയുടെ മകന് സന്തോഷ് (30) ആണ് കൊല്ലപ്പെട്ടത്.
നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2014 മാർച്ച് മാസം 27 ന് പുലർച്ചെ രണ്ട് മണിക്കാണ് കേസിനാസ്പദമായ സംഭവം.
പൊറ്റവിളയിലാണ് പ്രതി ബേബിയും ഭാര്യയും മരണപ്പെട്ട മകൻ സന്തോഷും താമസിച്ചിരുന്നത്. സ്ഥിരം മദ്യപാനിനായ ഭർത്താവ് ഭാര്യയെ മർദിക്കുകയും പതിവാണ്.
സംഭവം നടന്ന ദിവസവും മർദ്ദനവും കലഹവും തുടർന്നതോടെ സന്തോഷ് ഇടപെടുകയായിരുന്നു. വീട്ടിൽ ഉറങ്ങി കിടന്ന സന്തോഷ് എഴുന്നേറ്റ് പിതാവിനെ തടഞ്ഞു നിർത്തി.
തുടർന്ന് പ്രതി മകന്റെ നേർക്ക് കല്ലുകൾ വലിച്ചെറിഞ്ഞു. ഇതിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സന്തോഷ് കിണറ്റിൽ വീണത്.
Discussion about this post