കൊച്ചി : ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. യുവതീപ്രവേശനത്തില്‍ സര്‍ക്കാരിന് രഹസ്യ അജണ്ടയില്ലെന്നും സുപ്രിംകോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ അജണ്ടയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ എത്തിയതില്‍ നിക്ഷിപ്ത താല്‍പ്പര്യമുണ്ടോ എന്ന് അറിയില്ല. ദര്‍ശനം നടത്തിയത് സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ്. സാധുക്കളായ യുവതികള്‍ ശബരിമലയില്‍ എത്തിയതില്‍ അന്വേഷണം ആവശ്യമില്ല. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യത ഉണ്ട്. അത് ഭരണഘടനാ ബാധ്യതയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ശബരിമലയില്‍ എത്തുന്നത് യഥാര്‍ത്ഥ ഭക്തരാണോ എന്ന് പരിശോധിക്കാന്‍ കഴിയില്ല. വിശ്വാസം പരിശോധിക്കാന്‍ മാര്‍ഗമില്ല. പുരുഷന്മാരെ ഇത്തരത്തില്‍ പരിശോധിക്കാറില്ലെന്നും സ്ത്രീകളെ മാത്രം യഥാര്‍ത്ഥ ഭക്തരാണോ എന്ന് പരിശോധിക്കുന്നത് ലിംഗവിവേചനമാണ് എന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
സ്ത്രീ പ്രവേശനം എതിര്‍ക്കുന്നവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. ശബരിമലയില്‍ എത്തുന്ന യുവതികളുടെ പശ്ചാത്തലം പരിശോധിക്കാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു
Discussion about this post