നിലമ്പൂര്‍: ആദിവാസി കോളനിയില്‍ മവോയിസ്റ്റുകള്‍ മണിക്കൂറുകള്‍ ചെലവഴിച്ചു, ആദിവാസികള്‍ക്ക് ക്ലാസ്സെടുത്തതായി പോലീസ്. നിലമ്പൂരിന് സമീപം വാണിയംപുഴ ആദിവാസി കോളനിയിലാണ് മാവോയിസ്റ്റ് ക്ലാസ് നടത്തിയത്. നാല് പേരടങ്ങിയ മാവോയിസ്റ്റ് സംഘം കഴിഞ്ഞ ദിവസം രാത്രി എട്ട് മണിക്ക് എത്തിയതയാണ് റിപ്പോര്‍ട്ട്. വിക്രം, ഗൗഡ, സന്തോഷ് , ഉണ്ണിമായ എന്നിവരും മറ്റൊരാളുമാണ് കോളനിയില്‍ എത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മാസം ഏഴാം തീയതി വാണിയംപുഴക്ക് സമീപമുള്ള മേലേ മുണ്ടേരിയിലും ഇതേസംഘം എത്തിയിരുന്നുവെന്ന് പോലീസ് പറയുന്നു.
Discussion about this post