കോഴിക്കോട്:വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി. കോഴിക്കോട് ആണ് സംഭവം. ദേവഗിരി കോളേജ് വിദ്യാർത്ഥി സതീഷ് ആണ് അപകടത്തിൽ പെട്ടത്.
കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിലാണ് സംഭവം.ഇന്ന് ഉച്ചയോടെയാണ് അപകടം. സതീഷ് ഉൾപ്പെടുന്ന ആറംഗ സംഘം വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു.
വളരെ ആഴമുള്ള സ്ഥലമാണിത്. നാട്ടുകാരും സ്ഥലത്തെത്തിയ നിലമ്പൂർ ഫയർഫോഴ്സും ചേർന്ന് യുവാവിനായി തെരച്ചിൽ നടത്തുകയാണ്. കോഴിക്കോട് ചേവരമ്പലം സ്വദേശി ആണ് അപകടത്തിൽ പെട്ട സതീഷ്.
Discussion about this post