പത്തനംതിട്ട: സുപ്രീംകോടതി ജഡ്ജി ഇന്ദു മല്‍ഹോത്രയുടെ ആരോഗ്യ സൗഖത്തിന് വേണ്ടി ജഡ്ജിയമ്മാവന് കോവിലില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റെ പ്രയാര്‍ ഗോപാലാകൃഷ്ണന്. ശബരിമല സ്ത്രീപ്രവേശനത്തില്‍ ഹര്‍ജി പരിഗണിക്കുന്നത് ഇന്ദു മല്‍ഹോത്രയുടെ അസുഖത്തിനാല്‍ ആണെന്ന് റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരിക്കുന്നത്.
സുപ്രീം കോടതിയിലെ ഭരണഘടനാ ബെഞ്ചില്‍ ശബരിമല യുവതീപ്രവേശനത്തിന് എതിരെ നിലപാടെടുത്ത ഏക ജഡ്ജിയാണ് ഇന്ദു മല്‍ഹോത്ര. ശബരിമലയിലെ ആചാരങ്ങള്‍ അതേപടി സംരക്ഷിക്കണമെന്നായിരുന്നു ഇന്ദു മല്‍ഹോത്ര പറഞ്ഞത്. ഇതാണ് ഇത്തവണയും ഇന്ദു മല്‍ഹോത്ര വേഗം എത്താന്‍ വേണ്ടിയാണ് ഗോപാലകൃഷ്ണന് പ്രത്യേക വഴിപാടുകളും മറ്റും നടത്തിയത്.
യുവതീപ്രവേശനത്തിന് എതിരായ റിവ്യൂ ഹരജികള്‍ ഉള്‍പ്പെടെ ഈ മാസം 22 ന് പരിഗണിക്കാനിരിക്കെയാണ് ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഇന്ദു മല്‍ഹോത്ര അവധിയില്‍ പോയത്. തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവെച്ചതായി സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് ആണ് അറിയിച്ചത്.
Discussion about this post