കോഴിക്കോട്: കഴിഞ്ഞ ദിവസം നാദാപുരം കല്ലാച്ചിയില്‍
പൊതുസ്ഥലത്ത് വെച്ച് പടക്കം പൊട്ടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
പൊതുസ്ഥലത്ത് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതിന് എതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തിരിക്കുന്നത്.കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് വളയം പൊലീസ് പറഞ്ഞു.
ഏതാനും യുവാക്കൾ കല്ലാച്ചിയിലും വാണിമേല്‍ ടൗണിലും ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് നടുറോഡില്‍ വച്ച് പടക്കം പൊട്ടിക്കുകയായിരുന്നു.
ഇതോടെ ഏറെ നേരം വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിക്കിടന്നു.
Discussion about this post