തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പൊതുപരീക്ഷകള്‍ ഇന്ന് അവസാനിക്കും. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് തീരും. ഒമ്പതാം ക്ലാസ്, പ്ലസ് വണ്‍ പരീക്ഷകള്‍ നാളെയും ഉണ്ട്. എസ്എസ്എല്‍സി, പ്ലസ് ടു മൂല്യ നിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍ നടക്കും.
അതേസമയം, പരീക്ഷ തീരുന്ന ദിവസം സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഈ വര്‍ഷം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കൂളില്‍ ആഘോഷങ്ങള്‍ വിലക്കി കൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം പ്രധാന അധ്യാപകര്‍ക്ക് കിട്ടിയിട്ടുണ്ട്.
എല്ലാ സ്‌കൂള്‍ പരിസരവും പൊലീസ് നിരീക്ഷണത്തിലാണ്. ആവശ്യമെങ്കില്‍ സ്‌കൂള്‍ ബാഗുകള്‍ അധ്യാപകര്‍ക്ക് പരിശോധിക്കാം. പരീക്ഷ കഴിഞ്ഞാല്‍ കുട്ടികളെ രക്ഷിതാക്കള്‍ ഉടന്‍ വീട്ടില്‍ കൊണ്ട് പോകണമെന്നും നിര്‍ദേശമുണ്ട്.
Discussion about this post