പാലക്കാട്: വടക്കഞ്ചേരിയില്‍ ലഹരി ഇടപാട് നടത്തുന്നതിനിടെ പിടികൂടാന്‍ ശ്രമിച്ച പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഉവൈസിനെയാണ് കാറടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ പ്രതി പിടിയിലായി.
ലഹരി ഇടപാട് നടത്തി തിരികെ വരുമ്പോള്‍ പോലീസ് കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ എഎസ്ഐയുടെ കാലിനാണ് പരിക്കേറ്റത്. കൂടെയുള്ള പോലീസുകാര്‍ ചാടി മാറിയതിനാല്‍ മറ്റ് അപകടം ഉണ്ടായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post