തിരുവനന്തപുരം: തന്റെ ലക്ഷ്യം പുതിയ കാലത്തിന്റെ സാധ്യതകള്‍ക്ക് അനുസരിച്ച് പാര്‍ട്ടിയെ പ്രാപ്തമാക്കുക മാത്രമാണെന്നും ഡിജിറ്റല്‍ മീഡിയ കണ്‍വീനറായി ചുമതലയേറ്റെടുത്തത് ശശി തരൂരിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നും അനില്‍ ആന്റണി വ്യക്തമാക്കി.
തന്റേത് രാഷ്ട്രീയ ദൗത്യമല്ലെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും അനില്‍ ആന്റണി വ്യക്തമാക്കി. അടുത്തിടെയാണ് കെപിസിസി ഐടി സെല്‍ തലവനായി എകെ ആന്റണിയുടെ മകന് അനില്‍ ആന്റണി നിയമിതനായത്. പാര്‍ട്ടി ചുമതലയല്ലെന്നും സാങ്കേതിക വൈദഗ്ധ്യത്തെ ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നുമുള്ള വിശദീകരണത്തോടെയായിരുന്നു നിയമനം.
Discussion about this post