തിരുവനന്തപുരം: സുപ്രീംകോടതിയുടെ ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധം കനക്കുന്നു. ഒരു വിഭാഗം വിശ്വാസികളെ ആര്‍എസ്എസ -ബിജപിയും കോണ്‍ഗ്രസും തെരുവിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇതിനെതിരെ ശക്തമായി അപലപിച്ചുകൊണ്ട് മന്ത്രി എംഎം മണി രംഗത്തെത്തി.
എല്ലാകാലത്തും ദുരാചാരങ്ങള്‍ക്കെതിരെ നടപടി ഉണ്ടായ സമയങ്ങളില്‍ അതിനെതിരെ എതിര്‍പ്പ് ഉയര്‍ന്ന് വന്നിട്ടുണ്ടെന്ന് മന്ത്രി പറയുന്നു. പഴയ കാലത്ത് ദുരാചാരങ്ങള്‍ മുറുകെ പിടിച്ചിരുന്നതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ശബരിമലയില്‍ സ്ത്രീ പ്രവേശന വിഷയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും കാലം ഇവര്‍ തെറ്റാണെന്ന് തെളിയിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
നമ്മുടെ രാജ്യത്ത് അനാചാരങ്ങളും ജാതീയമായ അടിച്ചമര്‍ത്തലും സാമൂഹ്യ തിന്മകളും രൂക്ഷമായിരിക്കുന്നു. നൂറ്റാണ്ടുകളായുള്ള ഇന്ത്യയുടെ അനുഭവം അതാണ്. ദുരാചാരങ്ങള്‍ക്കെതിരെ എന്നൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടോ അന്നൊക്കെ അതിനെതിരെ പ്രതിലോമകരമായ എതിര്‍പ്പ് ഉയര്‍ന്നു വന്നിട്ടുണ്ട്. ഭര്‍ത്താവിന്റെ ചിതയില്‍ ഭാര്യ ചാടി മരിക്കണമെന്ന പ്രാകൃതമായ ‘സതി’ സമ്ബ്രദായം ഇന്ത്യയില്‍! നിലനിന്നിരുന്നു. ഇത് നിരോധിച്ചപ്പോള്‍ പതിനായിരക്കണക്കിനു സ്ത്രീകള്‍! നിരോധനത്തിനെതിരെ രംഗത്ത് വന്ന കാര്യം ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. മാറ് മറയ്ക്കുന്ന സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയപ്പോള്‍ അതിനെതിരെയും ഒരു വിഭാഗം സ്ത്രീകളില്‍ നിന്നു തന്നെ പ്രതിഷേധം ഉയര്‍ന്നു വന്നിട്ടുണ്ട്. കേരളത്തില്‍ ‘മുലക്കരം’ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെന്നും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് വഴി നടക്കാനുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു. അതുപോലെ തന്നെ ഇവര്‍ക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചിരുന്നില്ല. അതിനെതിരെയാണ് ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയത്. മേല്‍പ്പറഞ്ഞ അനാചാരങ്ങള്‍ക്കെതിരെ വന്‍ സമരങ്ങളും, പോരാട്ടങ്ങളും ഉണ്ടായതിനെത്തുടര്‍ന്ന് നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാണങ്ങള്‍ നടന്നു. അപ്പോഴും അതിന്റെ ഗുണഭോക്താക്കളില്‍!! ഒരു വിഭാഗം പ്രതിഷേധിച്ച ചരിത്രവും ഉണ്ട്. അത്തരം പ്രതിഷേധങ്ങള്‍ തെറ്റായിപ്പോയെന്ന്! കാലം തെളിയിച്ചു കഴിഞ്ഞു.
പഴയ കാലത്ത് ദുരാചാരങ്ങള്‍ മുറുകെ പിടിച്ചിരുന്നതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ശബരിമലയില്‍ സ്ത്രീ പ്രവേശന വിഷയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും, ബി.ജെ.പി.ആര്‍.എസ്.എസ്.കോണ്‍ഗ്രസ് കൂട്ടുകെട്ട് ഒരു വിഭാഗം സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുന്നതും. ഇത് തെറ്റായിപ്പോയെന്ന് ഇവര്‍ മനസ്സിലാക്കും. ഇതും കാലം തെളിയിക്കും.
Discussion about this post