പാലക്കാട്: റിട്ടയേഡ് അധ്യാപികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ആണ് സംഭവം.
നാട്ടുകൽ കുണ്ടൂർക്കുന്ന് സ്വദേശി പാറുകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
70 വയസായിരുന്നു. തച്ചനാട്ടുകര കുണ്ടൂർകുന്ന് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃതം റിട്ടയേഡ് അധ്യാപികയായിരുന്നു പാറുക്കുട്ടി.
വീടിന്റെ അടുക്കളയോട് ചേർന്നുള്ള റൂമിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.
നാട്ടുകൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു
Discussion about this post