തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം
നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 204 പേരെ അറസ്റ്റ് ചെയ്തു.
വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 194 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എംഡിഎംഎ (21.85 ഗ്രാം), കഞ്ചാവ് (6.275 കി.ഗ്രാം), കഞ്ചാവ് ബീഡി (151 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2997 പേരെ പരിശോധനക്ക് വിധേയമാക്കി.
Discussion about this post