തിരുവനന്തപുരം: വാര്‍ഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്കൂളുകളില്‍ സംഘര്‍ഷം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് നിര്‍ദേശം നൽകി സർക്കാർ.
അന്നേ ദിവസം സംഘര്‍ഷത്തിലേക്ക് നയിക്കുന്ന നിലയിലുള്ള ആഘോഷപരിപാടികള്‍ ഒന്നും സ്കൂളുകളിൽ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
ശിവൻകുട്ടി നിര്‍ദേശിച്ചു.
മന്ത്രി വി ശിവന്‍കുട്ടി വിളിച്ചു ചേര്‍ത്ത വിദ്യാഭ്യാസ ഓഫീസര്‍മാരുടെ മേഖലാ യോഗങ്ങളില്‍ ആണ് നിര്‍ദേശം. സ്കൂളികളിലെ അവസാന ദിനത്തില്‍
സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണമെന്ന് മന്ത്രി പറഞ്ഞു.
സ്കൂള്‍ കൊമ്പൗണ്ടില്‍ വാഹനങ്ങളിലുള്ള പ്രകടനവും അനുവദിക്കരുത് എന്നും ആവശ്യമെങ്കില്‍ പൊലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണം എന്നും മന്ത്രി നിര്‍ദേശിച്ചു.
Discussion about this post