കണ്ണൂര്‍: ബിജെപിയുടെ പുതിയ പ്രസിഡന്റായി രാജീവ് ചന്ദ്രശേഖര്‍ വന്നത് താൻ ആത്മാര്‍ത്ഥമായി സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം സികെ പത്മനാഭന്‍.
രാജീവ് ചന്ദ്രശേഖറിനെ പുതിയ പ്രസിഡന്റാക്കിയത് ഒരു പരീക്ഷണമാണ്. ബിജെപി കേന്ദ്ര നേതൃത്വം കേരളവുമായി ബന്ധപ്പെട്ട് പരമ്പരാഗത രീതിയില്‍ നിന്ന് മാറി ഒരു പരീക്ഷണത്തിനിറങ്ങിയിരിക്കുകയാണ് എന്നും
പത്മനാഭന്‍ പറഞ്ഞു.
അത് വിജയിക്കുമോ ഇല്ലയോ എന്നത് നാളെ അറിയേണ്ട കാര്യമാണ്. അത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് താന്‍ കരുതുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് ശരീരിക ക്ഷീണവും മറ്റ് അസൗകര്യങ്ങള്‍ കൊണ്ടാണെന്നും അതില്‍ മറ്റ് അര്‍ത്ഥങ്ങള്‍ കാണേണ്ടെന്നും സികെ പത്മനാഭന്‍ പറഞ്ഞു.
Discussion about this post