പാലക്കാട്: കണ്ണനൂരില്‍ കല്ലട ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികന് മംഗലംഡാം സ്വദേശി ശിവദാസന്‍ (28) ആണ് മരിച്ചത്. കുഴല്‍മന്ദം ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു കല്ലട ബസും യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്.
ബസ് തട്ടിയതിന് പിന്നാലെ യുവാവും ബൈക്കും ബസിന്റെ അടിയില്‍പ്പെടുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ യുവാവ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Discussion about this post