മലപ്പുറം: മലപ്പുറത്ത് ഉത്സവത്തിനിടെ വെടിവെപ്പുണ്ടായ സംഭവത്തിൽ ഏഴു പേര്‍ പിടിയിൽ. പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിലാണ് സംഭവം.അതേസമയം, മുഖ്യപ്രതികളായ നാലു പേര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
ഒളിവിലുള്ള പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് സംഭവം. ചെമ്പ്രശ്ശേരിയിൽ ഉത്സവത്തിനിടയിൽ ഉണ്ടായ സംഘർഷത്തിൽ എയർഗൺ കൊണ്ട് ചെമ്പ്രശ്ശേരി സ്വദേശി ലുക്മാനാണ് വെടിയേറ്റത്.
ഒരു സംഘം എയര്‍ഗണ്ണും പെപ്പര്‍ സ്പ്രേയുമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. അക്രമണത്തിന്‍റെ കാരണം അറിയില്ലെന്നാണ് പരിക്കേറ്റവര്‍ പറയുന്നു.
Discussion about this post