കോഴിക്കോട്: ആയുര്‍വേദ ആശുപത്രിയില്‍ യുവതിക്ക് നേരെ ആഡിഡ് ആക്രമണം. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിൽ ആണ് സംഭവം. പേരാമ്പ്ര കൂട്ടാലിട സ്വദേശിനി പ്രബിഷയാണ് ആക്രമിക്കപ്പെട്ടത്.
പ്രബിഷയുടെ മുന്‍ ഭര്‍ത്താവ് പ്രശാന്ത് ആണ് യുവതിക്ക് നേരെ ആക്രമണം നടത്തിയത്. പ്രബിഷയുടെ മുഖത്തും നെഞ്ചിലും പുറത്തും ഗുരുതര പൊള്ളലേറ്റു.
യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മറ്റി. കഴിഞ്ഞ 18-ാം തിയ്യതി മുതൽ യുവതി കോഴിക്കോട് ചെറുവണ്ണൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ നടുവേദനയ്ക്ക് ചികിത്സയിലാണ്.
യുവതിയെ ആശുപത്രിയില്‍ കടന്നു കയറി പ്രതി ആക്രമിക്കുകയായിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിച്ചു.
Discussion about this post