പത്തനംതിട്ട: ഗൃഹനാഥനെ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ടയിലാണ് സംഭവം. തണ്ണിത്തോട് മൂഴി സ്വദേശി മത്തായി യോഹന്നാൻ ആണ് മരിച്ചത്.
53 വയസായിരുന്നു. വീടിനോട് ചേർന്ന് പറമ്പിലെ മരത്തിലാണ് യോഹന്നാനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മത്തായിയുടെ രണ്ട് ആൺമക്കളെ വധശ്രമക്കേസിൽ 20 വർഷം ശിക്ഷിച്ചിരുന്നു.
അതിൻ്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിതെന്നാണ് സംശയം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി.