അബുദാബി: അബുദാബിയില്‍ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം പനയറ ചെമ്മറുത്തി സ്വദേശി ശരത് ശശിധരന് (37) ആണ് മരിച്ചത്. വാഹനത്തില്‍ അഞ്ച് പേരുണ്ടായിരുന്നു. ഗാലക്സി മില്‍ക്കി വേ കാണാന്‍ അബുദാബി അല്ഖുവയിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
പരിക്കേറ്റ നാലു പേരില്‍ മൂന്നു പേരെ പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു. തിരുവനന്തപുരം സ്വദേശിയായ ഒരാള്‍ ആശുപത്രിയില്‍ തുടരുകയാണ്. അബുദാബിയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെ അല്‍ ഖുവാ മരുഭൂമിയിലെ മില്‍ക്കി വേ കാണാനാണ് ശരത്തും സുഹൃത്തുക്കളും പുറപ്പെട്ടത്.
മരുഭൂമിയിലെ കൂരിരുട്ടില്‍ ദിശ തെറ്റി ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മണല്ക്കൂനയില്പെട്ട് കീഴ്മേല്‍ മറിയുകയായിരുന്നു. പലതവണ മറിഞ്ഞ വാഹനത്തില്‍ നിന്ന് ശരത് തെറിച്ചു വീഴുകയായിരുന്നു.
Discussion about this post