കണ്ണൂര്‍: മട്ടന്നൂരില്‍ പതിനാലുകാരന്‍ ഓടിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞ സംഭവത്തില്‍ വാഹന ഉടമക്കെതിരെ കേസെടുത്ത് പോലീസ്. വാഹനം ഓടിച്ച കുട്ടിയുടെ അമ്മയുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. അമ്മയുടെ പേരിലാണ് വാഹനത്തിന്റെ ലൈസന്‍സ്.
വീട്ടുകാര്‍ അറിയാതെ, സ്‌പെയര്‍ താക്കോല്‍ കൈക്കലാക്കിയാണ് കുട്ടികള്‍ കാര്‍ എടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. ബ്രേക്കിന് പകരം ആക്സിലേറ്റര്‍ ചവിട്ടിയതാണ് അപകടകാരണം. മോട്ടോര്‍ വാഹന വകുപ്പും കേസെടുക്കും.
പതിനാലുകാരന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന നാല് കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു.
Discussion about this post