വാഹനം പരിശോധനയ്ക്കിടെ പോലീസിനെ മര്‍ദ്ദിച്ചു, കൊടുങ്ങല്ലൂരില്‍ യുവാവ് അറസ്റ്റില്‍

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വാഹന പരിശോധനക്കിടെ പൊലീസിനെ ആക്രമിക്കുകയും പൊലീസ് വാഹനത്തിന്റെ ചില്ല് പൊട്ടിക്കുകയും ചെയ്ത കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. പൊയ്യ സ്വദേശി ഇറ്റിത്തറ രാഹുല്‍ ആണ് പിടിയിലായത്.

കൊടുങ്ങല്ലൂര്‍ തെക്കേ നടയില്‍ വാഹന പരിശോധിക്കുന്നതിനിടെയാണ് സംഭവം. അമിത വേഗത്തിലെത്തിയ കാര്‍ പൊലീസ് തടഞ്ഞു പരിശോധിക്കുന്നതിനിടെ കാറിലുണ്ടായിരുന്ന രാഹുല്‍ കാറില്‍ നിന്നും പുറത്തിറങ്ങി ആക്രമിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

തുടര്‍ന്ന് ഡ്രൈവറേയും രാഹുലിനെയും ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്കു കൊണ്ടുപോകും വഴി ജീപ്പ് ഓടിച്ചിരുന്ന പൊലീസ് ഡ്രൈവറേയും ആക്രമിച്ച് പുറത്തിറങ്ങി ജീപ്പിന്റെ ചില്ല് അടിച്ചുതകര്‍ക്കുകയുമായിരുന്നു. സംഭവത്തിനിടെ പരുക്കേറ്റ പൊലീസുകാര്‍ക്ക് കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ നല്‍കി.

Exit mobile version