തൃശ്ശൂര്‍: പെരുമ്പിലാവിലെ ആല്‍ത്തറ നാലുസെന്റ് കോളനിയില്‍ ലഹരി മാഫിയ സംഘാംഗങ്ങൾ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. കൂത്തനെന്ന് വിളിക്കുന്ന അക്ഷയിയെ കൊലപ്പെടുത്തിയ കേസിൽ ലിഷോയ് ആണ് അറസ്റ്റിലായത്.
ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി.
വീടിനടുത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കവെയാണ് ലിഷോയിയെ കുന്നംകുളം പൊലീസ് പിടികൂടിയത്. കൊല്ലപ്പെട്ട അക്ഷയ് നിരവധി കേസുകളില്‍ പ്രതിയാ ണ്.
വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു കൊലപാതകം നടന്നത്. പെരുമ്പിലാവ് സ്വദേശി നിഖില്‍, ആകാശ് എന്നിവരെ നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
സംഘര്‍ഷത്തില്‍ ഗുരുവായൂര്‍ സ്വദേശി ബാദുഷയ്ക്കും വെട്ടേറ്റിരുന്നു. ഇയാള്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്.
Discussion about this post