ഉത്സവത്തിനിടെ സംഘർഷം, ഒരാൾക്ക് വെടിയേറ്റു, പതിനഞ്ചോളം പേര്‍ക്ക് പരിക്ക്

മലപ്പുറം: പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ ഉത്സവത്തിനിടെ സംഘർഷം. ഒരാള്‍ക്ക് വെടിയേറ്റു. ചെമ്പ്രശേരി സ്വദേശി ലുക്മാനാണ് വെടിയേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഘര്‍ഷത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കുണ്ട്.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഒരു സംഘം എയര്‍ഗണ്ണും പെപ്പര്‍ സ്പ്രേയുമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്.

ലുക്മാന്‍റെ കഴുത്തിന് സാരമായ പരിക്കുണ്ട്.
മറ്റ് മൂന്ന് പേരില്‍ രണ്ടു പേരുടെ കൈ പൊട്ടി. തലയ്ക്കും കാലിനും പരിക്കേറ്റിട്ടുമുണ്ട്. അക്രമണത്തിന്‍റെ കാരണം അറിയില്ലെന്നും ആക്രമിച്ചവർ ക്രിമിനലുകളാണെന്നും പരിക്കേറ്റവര്‍ പറയുന്നു.

Exit mobile version