തൃശൂർ: തൃശൂരിൽ യുവാവിനെ വെട്ടിക്കൊന്നു. ഒരാൾക്ക് വെട്ടേറ്റു. പെരുമ്പിലാവിലാണ് സംഭവം. ഇരുപത്തിയേഴ്കാരനായ അക്ഷയ് ആണ് കൊല്ലപ്പെട്ടത്.
ഗുരുവായൂർ സ്വദേശി ബാദുഷയ്ക്കാണ് വെട്ടേറ്റത്. സംഭവത്തിനു പിന്നാലെ ഇവരുടെ സുഹൃത്ത് ലിഷോയ് ഒളിവിലാണ്. അക്ഷയിയും ബാദുഷയും ലീഷോയിയും ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറയുന്നു.
അക്ഷയ് ഭാര്യയ്ക്കൊപ്പം ലിഷോയിയുടെ വീട്ടിൽ വന്നിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.