എംഡിഎംഎയുമായി യുവാവ് പിടിയിൽ, കുടുങ്ങിയത് താമരശ്ശേരിയിലെ ലഹരി വില്‍പനക്കാരില്‍ പ്രധാനി

കോഴിക്കോട്: 58 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. താമരശ്ശേരിയിലാണ് സംഭവം. അമ്പായത്തോട് പുല്ലുമല വീട്ടില്‍ മിര്‍ഷാദ് എന്ന മസ്താനെയാണ് പോലീസ് പിടികൂടിയത്.

പിടിയിലായ യുവാവ് താമരശ്ശേരിയിലെ രാസലഹരി വില്‍പനക്കാരില്‍ പ്രധാനിയാണെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി, കോഴിക്കോട് ഭാഗങ്ങളില്‍ രാസലഹരിയുടെ മൊത്തക്കച്ചവടക്കാരനാണ് മസ്താന്‍.

കൂടാതെ, പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്താണ് മിര്‍ഷാദ്. ലഹരിക്ക് അടിമപ്പെട്ട് ഉമ്മയെ കൊന്ന ആഷിഖ്, ഭാര്യയെ കൊന്ന യാസിര്‍ എന്നിവരുമായും പ്രതിക്കു ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

കോവൂര്‍ ഇരിങ്ങാടന്‍പള്ളിക്കു സമീപം നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

Exit mobile version