കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഈങ്ങാപുഴയിൽ കൊല്ലപ്പെട്ട ഷിബില ഭർത്താവിൽ നിന്നും നേരിട്ടത് ക്രൂര പീഡനമെന്ന് തുറന്ന് പറഞ്ഞ് സഹോദരി.എപ്പോഴും യാസിർ കയ്യിൽ കത്തി കരുതിയിരുന്നുവെന്നും സഹോദരി പറഞ്ഞു.
യാസിരുമായുള്ള വിവാഹം കഴിഞ്ഞ് മൂന്നുവർഷത്തോളം
ഷിബില വീട്ടുകാരുമായി ബന്ധമുണ്ടായിരുന്നില്ല. മകൾ ഉണ്ടായതിന് ശേഷമാണ് വീട്ടിലേക്ക് വന്നതെന്നും യാസിർ കയ്യിൽ കത്തി വച്ച് പേടിപ്പിക്കുന്നത് സ്ഥിരമായിരുന്നുവെന്നും സഹോദരി പറഞ്ഞു.
ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ലഹരിയിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടതോടെ യാസിറിൻ്റെ ക്രൂരത വർധിച്ചുവെന്നും ഇനിയും നിന്നാൽ ജീവൻ വരേ അപകടത്തിലാകും എന്ന തിരിച്ചറിവിലാണ് സ്വന്തം വീട്ടിലെത്തിയതെന്നും സഹോദരി പറഞ്ഞു.
പീഡനം സഹിക്കാനാകാതെയാണ് ഷിബില സ്വന്തം വീട്ടിലെത്തിയത്. സ്വയം ജോലിയും കണ്ടെത്തിയിരുന്നുവെന്നും മൂന്നാം ദിവസമായിരുന്നു കൊലപാതകമെന്നും സഹോദരി പറയുന്നു.
Discussion about this post