ബോണറ്റിൽ നിന്നും പുക, പിന്നാലെ ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ലിയു കാർ കത്തി നശിച്ചു, നടുക്കം

തിരുവനന്തപുരം:ഓടിക്കൊണ്ടിരിക്കുന്ന ബിഎംഡബ്ലിയു കാർ കത്തി നശിച്ചു. തിരുവനന്തപുരത്ത് ആണ് സംഭവം. വർക്കല സ്വദേശിയും ടെക്നോ പാർക്ക് ജീവനക്കാരുനുമായ കൃഷ്ണ്ണനുണ്ണി ഓടിച്ച കാറാണ് കത്തിയത്.

ഇന്ന് വൈകിട്ട് 5:30 മണിയോടെ മുതലപ്പൊഴി ഹാർബറിന് സമീപമാണ് സംഭവം. ബോണറ്റിൽ നിന്നു പുക ഉയരുന്നതു കണ്ടയുടൻ കാർ യാത്രക്കാരൻ പുറത്തേക്ക് ഓടി രക്ഷപ്പെട്ടിരുന്നു.

അതിനാൽ വൻ അപകടം ഒഴിവായി. വർക്കലയിൽ നിന്നും ടെക്നോപാർക്കിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. കോസ്റ്റൽ പൊലീസും നാട്ടുകാരും ചേർന്ന് നീ നിയന്ത്രണ വിധേയമാക്കി.

കാർ പൂർണമായും കത്തിനശിച്ചു. അതേസമയം, കാറിന് 12 വർഷത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു.

Exit mobile version