49കാരന്‍ വെടിയേറ്റ് മരിച്ച സംഭവം: രാധാകൃഷ്ണന്റെ ഭാര്യയുമായി സൗഹൃദം തുടരാനാകാത്തത് കൊലപാതകത്തിന് കാരണം; സന്തോഷ് അറസ്റ്റില്‍

കണ്ണൂര്‍: കൈതപ്രത്ത് രാധാകൃഷ്ണനെ വെടിവച്ച് കൊലപ്പെടുത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സൗഹൃദം തകര്‍ന്നതാണ് കൊലപാതകത്തിന് കാരണമെന്നാണ് കണ്ടെത്തല്‍.

കൊലയാളിയായ സന്തോഷും കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യയും സഹപാഠികളായിരുന്നു. കുടുംബപ്രശ്‌നങ്ങള്‍ മൂലം ഈ സൗഹൃദം തകര്‍ന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

മരിച്ച രാധാകൃഷ്ണന്‍ ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ്. ഇയാളുടെ ഭാര്യ ബിജെപിയുടെ ജില്ലാ കമ്മിറ്റിയംഗമാണ്. കൊലയാളിയായ സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് രാധാകൃഷ്ണനെ സന്തോഷ് കൊലപ്പെടുത്തിയത്.

നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ രാധാകൃഷ്ണന്‍ പതിവായെത്തുന്ന നേരം നോക്കി സന്തോഷ് അങ്ങോട്ടേക്ക് തോക്കുമായി എത്തിയെന്നാണ് നിഗമനം. തോക്ക് സമീപത്തെ കിണറ്റില്‍ ഉപേക്ഷിച്ചതാവാന്‍ സാധ്യതയുള്ളതിനാല്‍ അവിടെ ഇന്ന് തിരച്ചില്‍ നടത്തും.

Exit mobile version